ഒരു പക്ഷേ മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ പ്രൊജക്ട് അടുത്ത വർഷമാകുമെന്ന് ദിലീപ് സ്ഥിരീകരിച്ചു. ‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ പ്രമോഷനിൽ സംസാരിക്കവെ സംവിധായകൻ ജോണി ആന്റണി, എഴുത്തുകാരായ ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവരുമായി ഗൗരവമായ ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് കുറച്ച് ആശയങ്ങളുണ്ട്. കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾ ആദ്യത്തേതിനേക്കാൾ മികച്ചതായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. രണ്ടാം ഭാഗത്തിലും നിങ്ങൾക്ക് സിഐഡി മൂസയെയും അൽസേഷ്യൻ അർജുനെയും കാണാം.