കോഴിക്കോട്: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്കും, അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളെല്ലാം നിർത്തിവച്ചു.
ഇന്നലെ പഞ്ചായത്തിലെ നാല് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. ഇവയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തൊന്നാകെ തെരുവ് നായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
തിരുവനന്തപുരം അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരിയെ ഇന്നലെ തെരുവ്നായ ആക്രമിച്ചിരുന്നു. അഞ്ചാം വാർഡ് മാമ്പള്ളി കൃപാ നഗറിൽ റീജൻ, സരിത ദമ്പതികളുടെ രണ്ടാമത്തെ മകൾ റോസ് ലിയയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.