ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ നഗരത്തിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഒരു സംഘം ആളുകള്‍ യുവാവിനെ നഗ്നനയായി മതിലിനോട് ചേര്‍ത്തി ഇരുത്തിയശേഷമാണ് മര്‍ദിക്കുന്നത്. വലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം യുവാവിനെ കുനിച്ച് നിര്‍ത്തി കൈമുട്ട് കൊണ്ട് മറ്റൊരാള്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ എസ്പി പറഞ്ഞു.