അടിമാലി: മലങ്കര ജാക്കബൈറ്റ് സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ) ഹൈറേഞ്ച് മേഖലാ ആസ്ഥാന മന്ദിരം ഉദ്ഘാടനവും കേന്ദ്ര ഭാരവാഹികൾക്ക് സ്വീകരണവും നടന്നു. ഹൈറേഞ്ച് മേഖലാ മെത്രാപോലീത്ത ഡോ. ഏലിയാസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു.
അരമന മാനേജർ ഫാ.ഐസക് എബ്രഹാം മേനോത്തുമാലിൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. എം.ജെ.എസ്.എസ്.എ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, സെക്രട്ടറിമാരായ പി.വി പൗലോസ്, എൻ.എ ജോസ്, ട്രഷറർ എൽദോ ഐസക്, എക്‌സിക്യൂട്ടീവ് അംഗം എം.കെ വർഗീസ്, കേന്ദ്ര കമ്മിറ്റിയംഗം എൽബി വർഗീസ്, ഭദ്രാസന ഡയറക്ടർ പി.വി ജേക്കബ് എന്നിവരെ ആദരിച്ചു.