സര്‍ക്കാര്‍ പൊതുമേഖലയിലെ ശമ്പള സമ്പ്രദായം പുനഃപരിശോധിക്കാനുള്ള ആലോചനയുമായി കുവൈത്ത്

സര്‍ക്കാര്‍ പൊതുമേഖലയിലെ ശമ്പള സമ്പ്രദായം പുനഃപരിശോധിക്കാനുള്ള ആലോചനയുമായി കുവൈത്ത് ധനകാര്യ മന്ത്രാലയം. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് സ്ട്രാറ്റജിക് ബദൽ പേ റോൾ സിസ്റ്റം നടപ്പിലാക്കുന്നത്.

ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും ശമ്പള ക്രമീകരണം. ഇതിലൂടെ പേയ്‌മെന്റിൽ തുല്യത കൈവരിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സര്‍ക്കാര്‍ മേഖലയില്‍ സാലറി വര്‍ദ്ധിക്കുന്നതോടെ സ്വദേശി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ കഴിയും.

Leave A Reply