കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം: യുവതിക്ക് നേരെ പാഞ്ഞടുത്ത് നായക്കൂട്ടം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കൂട്ടത്തോടെ ആക്രമിക്കുവാനെത്തിയ തെരുവുനായ്ക്കളിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാൻ ശ്രമം നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ പന്ന്യന്നൂർ താഴെ ചമ്പാട്ടാണ് സംഭവം.
കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ അക്രമത്തിൽ ആം ക്ലാസുകാരിക്ക് അതിഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കൾ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തിൽ തന്നെയാണ് 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവു നായകൾ കടിച്ചു കൊന്നത്.