വാലാട്ടിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്. ചിത്രം ജൂലൈ 14ന് തീയറ്ററുകുളിൽ എത്തും. സിനിമയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
നായകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ റീലീസ് ഡേറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.ഏറെ നാളുകളുടെ മുന്നൊരുക്കങ്ങൾക്കും, ചിത്രീകരണത്തിനും ശേഷമാണു ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാനിധ്യം കൊണ്ടും ‘വാലാട്ടി’ ശ്രദ്ധേയമാണ്. ചിത്രം കെ.ആർ.ജി. സ്റ്റുഡിയോസ് തീയറ്ററിൽ എത്തിക്കും
Leave A Reply