പാകിസ്താനിലെ ബലൂചിസ്താനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സുരക്ഷ ഉദ്യോഗസ്ഥരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ധാന സെർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാരും ഒരു സുരക്ഷ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.
ഭീകരരുമായുള്ള ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ നീണ്ടതായി ഷെറാനി മേഖല ഡെപ്യൂട്ടി കമീഷണർ ബിലാർ ശബീർ പറഞ്ഞു. പരിക്കേറ്റ ഭീകരരെ പടികൂടാനായില്ല. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം ഭീകര വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.