ഖത്തറിൽ ലഹരി മരുന്ന് വിൽപനയിൽ സജീവമായിരുന്ന നാലംഗ സംഘം അറസ്റ്റിൽ

ഖത്തറിൽ ലഹരി മരുന്ന് വിൽപനയിൽ സജീവമായിരുന്ന നാലംഗ സംഘം അറസ്റ്റിൽ.ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏഷ്യൻ രാജ്യക്കാരാണ് 4 പേരും.

പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയ്ൻ എന്നിവയാണ് പാക്കറ്റുകളിലും ക്യാപ്‌സൂൾ രൂപത്തിലും പിടിച്ചെടുത്തത്.

മയക്കുമരുന്ന് അളക്കാൻ ഉപയോഗിച്ച 2 വെയിങ് മെഷീനുകളും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Leave A Reply