കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു! ഓപ്പോ എ78 4ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത

സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോ എ78 4ജി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. മിഡ് റേഞ്ച് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓപ്പോ എ78 4ജിയുടെ ഫീച്ചറുകൾ ഇതിനോടകം ലീക്കായിട്ടുണ്ട്. ഓപ്പോ ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ തന്നെയാണ് ഓപ്പോ എ78 4ജി. ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനോട് കൂടിയ 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതയാണ്. സ്നാപ്ഡ്രാഗൺ 680 Soc പ്രോസസറാണ് ഈ ഹാൻഡ്സെറ്റുകൾക്ക് കരുത്ത് പകരാൻ സാധ്യത. 8 മെഗാപിക്സൽ സെൽഫി ക്യാമറയ്ക്കായി ഡിസ്പ്ലേയിൽ പ്രത്യേക പഞ്ച് ഹോള്‍ കട്ട് ഔട്ട് നൽകിയിട്ടുണ്ട്. പിന്നിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ പ്രതീക്ഷിക്കാവുന്നതാണ്.

67W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയ 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. മിസ്റ്റി ബ്ലാക്ക്, അക്വാ ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന ഓപ്പോ എ78 4ജിയുടെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave A Reply