കുവൈത്തിൽ താമസ കുടിയേറ്റ, തൊഴിൽ നിയമം ലംഘിച്ച 30 വിദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 2 യാചകരും ഉൾപ്പെടും. ഫർവാനിയ, ഹവല്ലി, ഫഹാഹീൽ ഏരിയയിലെ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞദിവസം ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 28 പ്രവാസികളെ പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിനാണ് പ്രതികളെ പിടികൂടിയത്. ഫഹാഹീൽ ഏരിയയിൽനിന്ന് രണ്ട് യാചകരും പരിശോധന സംഘത്തിന്റെ പിടിയിലായി. പിടിയിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.