ഖത്തറിൽ ബാങ്കുകൾ ഇന്നു മുതൽ പ്രവർത്തനം പുനരാരംഭിക്കും
ഖത്തറിൽ ഈദ് ആഘോഷങ്ങൾ പരിസമാപ്തിയിലേക്ക്.അവധിയാഘോഷത്തിന് ശേഷം ബാങ്കുകൾ ഇന്നു മുതൽ പ്രവർത്തനം പുനരാരംഭിക്കും. സർക്കാർ ഓഫിസുകൾ 4 ന് തുറക്കും.ബലിപെരുന്നാളിന്റെ 3 ദിവസത്തെയും വാരാന്ത്യവും ഉൾപ്പെടെ 5 ദിവസത്തെ അവധിക്ക് ശേഷമാണ് രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നത്.
സർക്കാർ മേഖലയിലെ ഓഫിസുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ 7 ദിവസത്തെ അവധിക്ക് ശേഷം 4 നാണ് തുറക്കുക. സ്വകാര്യ മേഖലയ്ക്ക് 3 ദിവസമായിരുന്നു പെരുന്നാൾ അവധി. ഹമദ് മെഡിക്കൽ കോർപറേഷന്റെ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ 20 ഹെൽത്ത് സെന്ററുകളും അവധി ദിനങ്ങളിലും പ്രവർത്തിച്ചു. 4 മുതൽ എല്ലാ വകുപ്പുകളുടെയും മുഴുവൻ ഹെൽത്ത് സെന്ററുകളുടെയും സേവനങ്ങളും പുനരാരംഭിക്കും. ദേശീയ രക്തദാന കേന്ദ്രങ്ങൾ ഇന്നലെ മുതൽ തുറന്നു.