ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ വള്ളസദ്യയ്ക്ക് ജൂലൈ 23ന് തുടക്കമാകും. ഒക്ടോബര്‍ രണ്ട് വരെയാണ് വള്ളസദ്യ വഴിപാടുകള്‍.
ദിവസം 12 വള്ളസദ്യകള്‍ വരെ മാത്രം നടത്താനാണ് തീരുമാനം.ചടങ്ങുകൾക്കായി ദേവസ്വം ബോർഡും പള്ളിയോട കമ്മിറ്റികളും ഒരുക്കങ്ങൾ തുടങ്ങി. ഇതുവരെ 375 സദ്യകൾക്ക് ബുക്കിംഗ് നടന്നു.
വള്ളസദ്യയ്ക്കായി വിഷരഹിത പച്ചക്കറികള്‍ കൃഷിവകുപ്പിന്റെയും ആറ് പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ തയാറാക്കും. തിരുവോണത്തോണി വരവ് ഓഗസ്റ്റ് 29നും ഉത്തൃട്ടാതി വള്ളംകളി സെപ്റ്റംബര്‍ രണ്ടിനും നടത്തും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ ആറിനാണ്.