ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി അജിത് പവാർ

ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി അജിത് പവാർ. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി എന്നാണ് അദ്ദേഹം മാറ്റം വരുത്തിയിരിക്കുന്നത്. എൻസിപിയിൽ നിന്ന് രാജിവച്ച് പാർട്ടിയിലെ മറ്റ് എട്ട് എംഎൽഎമാരോടൊപ്പം ബിജെപി-ശിവസേന സഖ്യത്തിൽ ചേർന്നതിന് പിന്നാലെയാണ് ഇത്. പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ അജിത് പവാറിനെ അനുകൂലിക്കുന്നവർ ആഹ്ലാദപ്രകടനം നടത്തി.

പവാറിനൊപ്പം എട്ട് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, ഹസൻ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ധമരറാവു ആത്രം, അദിതി തത്കരെ, സഞ്ജയ് ബൻസോഡെ, അനിൽ പാട്ടീൽ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹാരാഷ്‌ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇതോടെ ട്രിപ്പിൾ എഞ്ചിൻ സർക്കാരായി മാറിയെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞത്. സംസ്ഥാനത്തിന് ഇപ്പോൾ ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. മഹാരാഷ്‌ട്രയുടെ വികസനത്തിനായി അജിത് പവാറിനെയും നേതാക്കളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave A Reply