ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ല, വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളും- എം വി ഗോവിന്ദൻ
തിരുവനന്തപുരം: ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലന്നും വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്.
ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോഡിൽ കോൺഗ്രസിന്റെ നിലപാട് വിചിത്രമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.