ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

മൂന്നാർ ∙ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് ദമ്പതികൾക്ക് പരുക്കേറ്റു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ടി.രാമചന്ദ്രൻ (40), ഭാര്യ ജ്യോതി (36) എന്നിവരെ പരുക്കുകളോടെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളി രാത്രി 11ന് മൂന്നാർ – മറയൂർ റൂട്ടിൽ പെരിയവരൈക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇടമലക്കുടിയിലെ ബന്ധുക്കളെ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടയിലാണ് വനത്തിൽ ചിന്നപ്പർ കുരിശടിക്കു സമീപത്തുവച്ച് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഇതു വഴിയെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റു കിടന്ന ഇവരെ ആശുപത്രിയിലെത്തിച്ചത്.

Leave A Reply