ഹജ്ജ് കഴിഞ്ഞതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര തുടങ്ങി. യാത്രാനടപടികൾ എളുപ്പമാക്കാൻ സൗദി പാസ്പോർട്ട് വകുപ്പ് വിപുല ഒരുക്കമാണ് രാജ്യത്തെ വിവിധ വായു, കര, കടൽ പോർട്ടുകളിൽ പൂർത്തിയാക്കിയിരിക്കുന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങാനെത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ പ്രവേശന കവാടങ്ങൾ സജ്ജമായതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.
തീർഥാടകർക്ക് എളുപ്പത്തിൽ പുറപ്പെടുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നതിനും ആധുനിക സുരക്ഷ സംവിധാനങ്ങളുടെ പിന്തുണയോടെ മുഴുവൻ സാങ്കേതിക സംവിധാനവും ഉദ്യോഗസ്ഥരും സജ്ജമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.ഒമാനിൽ വാഹനാപകടത്തിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചു