വയനാട്ടിൽ സ്വാഭിമാന ജാഥ നടത്തി

വയനാട്: ലിംഗ ലൈംഗിക ന്യൂനപക്ഷ സ്വാഭിമാന മാസാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, വയനാട് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് എന്നിവരുടെ സംയുക്താഭിമുഖ്യത്തില് സ്വാഭിമാന ജാഥ നടത്തി.
ലിംഗ സമത്വം എന്ന വിഷയത്തില് കല്പ്പറ്റ സിവില് സ്റ്റേഷന് പരിസരത്ത് നിന്നും ആരംഭിച്ച ജാഥ എ.ഡി.എം എന്.ഐ ഷാജു ഫ്ളാഗ് ഓഫ് ചെയ്തു.
മതം, നിറം, ജാതി, ജെന്ഡര് എന്നിവകൊണ്ട് ഒരു മനുഷ്യനെയും മാറ്റി നിര്ത്താന്പാടില്ല എന്ന ആശയത്തില് നടത്തിയ സ്വാഭിമാന ജാഥയില് ലൈംഗിക ന്യൂനപക്ഷക്കാരോടൊപ്പം നിരവധി ആളുകളും അണിനിരന്നു.
ലിംഗ ലൈംഗിക ന്യൂനപക്ഷക്കാരുടെ അവകാശ സംരക്ഷണം, തുല്യ നീതി എന്നീ ആശയങ്ങളുടെ ആവിഷ്‌കാരമായാണ് സ്വാഭിമാന ജാഥ നടത്തിയത് . ജാഥ കല്പ്പറ്റ പുതിയ ബസ് സ്റ്റാന്റില് സമാപിച്ചു.
Leave A Reply