മത്ര: മത്രയില്‍നിന്നും ശനിയാഴ്ച കുടുംബ സമേതം ജബല്‍ അഖ്ദറിലേക്ക് വിനോദ യാത്രക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. മത്രയില്‍ അബായ കച്ചവടക്കാരനായ ഷബീര്‍, ഭാര്യ, ഇവരുടെ ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞുമാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട മറ്റുള്ളവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബംഗ്ലാദേശ് ധാക്ക കരീംപൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെകുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.