ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി പപ്പായ

നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമാണ്. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പപ്പായ. പപ്പായയുടെ ​ഗുണങ്ങളെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ.

പപ്പായയിലെ ആൻഡിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വിറ്റാമിന്‍ – ‘എ’ പപ്പായയില്‍ ധാരാളമുണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തു തേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ചർമ്മം തിളങ്ങാൻ പപ്പായ നല്ലതാണ്.

ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പപ്പായ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. കൂടാതെ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പപ്പായ സഹായകമാകാറുണ്ട്.

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും.

Leave A Reply