മുട്ടം: മോഷണക്കേസ് പ്രതി പൊലീസ് പിടിയിൽ. നിലവിൽ മുട്ടം ശങ്കരപ്പള്ളിയിലാണ് താമസിക്കുന്ന തിരുവനന്തപുരം പേപ്പാറ സ്വദേശി പുത്തൻവീട് സോമുരാജ് (സന്തോഷ് – 39) ആണ് പിടിയിലായത്.
റബർ മരത്തിന്റെ ചുവട്ടിലെ മൺപാലുകളും വീടുകളിൽ ഉണക്കാൻ ഇടുന്ന റബർഷീറ്റുകളും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. ചെറിയ രീതിയിലുള്ള മോഷണം ആയതിനാൽ ആരും പരാതി നൽകിയിരുന്നില്ല. എന്നാൽ, തൊട്ടടുത്ത വീടുകളിൽ നിന്ന് മോഷണം വർദ്ധിച്ചതോടെയാണ് പരാതി നൽകിയത്.