മണിപ്പുരിൽ‌ സംഘർഷം അതിരൂക്ഷമായി തുടരുന്നു

ഇംഫാൽ : മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു. ഇന്ന് ബിഷ്ണുപൂരിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്ത്തി വിഭാഗത്തിലുൾപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ് നടത്തിയത് കുക്കി വിഭാഗമാണെന്നാണ് ഇവർ ആരോപിച്ചു.

കുക്കികൾക്ക് സ്വാധീനമുള്ള മലനിരകളിൽ നിന്നും നിരന്തരമായി തങ്ങൾക്ക് നേരെ വെടിവെപ്പുണ്ടാകുന്നുണ്ടെന്ന് മെയ്ത്തി വിഭാഗം പറയുന്നു. ഗ്രാമത്തിന് കാവൽ നിന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. നിരവധി തവണ പ്രദേശത്ത് വെടിവെപ്പുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave A Reply