മല്ലപ്പുഴശേരി : സുഗതകുമാരിയുടെ ആറന്മുളയിലെ ഭവനത്തിന് മുന്നിലൂടെ കടന്നുപോകുന്ന റോഡ് പുനർ നിർമിക്കാൻ നടപടിയില്ല.
പ്രിയ കവയിത്രിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിലാണ് വാഴുവേലിൽ തറവാടിനോട് ചേർന്നുകിടക്കുന്ന റോഡിന് സുഗതകുമാരി റോഡ് എന്ന് നാമകരണംചെയ്തത്.എം.എൽ.എ. പ്രമോദ് നാരായൺ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് റോഡിന് കവയിത്രിയുടെ പേര് നൽകിയതെങ്കിലും പിന്നീട് ഈ റോഡിന് എന്ത് സംഭവിച്ചുവെന്ന് ആരും അന്വേഷിച്ചില്ല. 100 മീറ്റർ ദൂരമുള്ള കോൺക്രീറ്റ് റോഡ് പലയിടത്തും പൊളിഞ്ഞുകിടക്കുകയാണ്.
ആറന്മുള ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽനിന്ന് മാവേലിക്കര-കോഴഞ്ചേരി സംസ്ഥാനപാതയിലേക്ക് കടക്കാനുള്ള പ്രധാന റോഡുകളിലൊന്നായ ഈ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വള്ളസദ്യ സമയത്തും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളിലും കിഴക്കേ നടയിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ ഏറ്റവും അധികം പ്രയോജനപ്പെടുത്തിയിരുന്ന റോഡാണ് മല്ലപ്പുഴശേരി 13-ാം വാർഡിലൂടെ കടന്നുപോകുന്ന സുഗതകുമാരി റോഡ്.