തെരുവുനായ കുറുകേ ചാടി; നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ചു

 

പരവൂർ : തെരുവുനായ കുറുകേ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടകാർ വൈദ്യുത തൂണിലിടിച്ചു. ആളപായം ഉണ്ടായില്ല. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ നെടുങ്ങോലം എം.എൽ.എ ജങ്ഷന് സമീപമായിരുന്നു അപകടം. മീനമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന അനുവിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

തെരുവുനായ കുറുകെ ചാടുന്നത് കണ്ട് വാഹനം പെട്ടെന്ന് തിരിച്ചപ്പോൾ റോഡരുകിലെ പുല്ലിലേക്ക് കയറി തെന്നിമാറുകയായിരുന്നു. സമീപത്തെ വൈദ്യുതി തൂണിലിടിച്ച് തൂണ് തകർന്നു.സൈക്കിളിലും മറ്റും പഠിക്കാനായി പോകുന്ന കുട്ടികൾക്ക് പുറകെ തെരുവുനായ്ക്കൾ ഓടിയെത്തും. ബന്ധപ്പെട്ട അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.

 

Leave A Reply