മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പെട്ട തൊഴിലന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘തൊഴില്‍തീരം’ പദ്ധതി കരുനാഗപ്പള്ളി മണ്ഡലത്തില്‍ നടപ്പാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം തഴവ പ്രസിഡന്റ് വി സദാശിവന്‍ ഉദ്ഘാടനം ചെയ്തു.
തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ അധ്യക്ഷയായി. കരുനാഗപ്പള്ളി മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെട്ട തൊഴിലന്വേഷകരെ കേരള നോളജ് ഇക്കോണമി മിഷന്‍ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ രംഗത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ആലപ്പാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു, അംബുജാക്ഷി, വാര്‍ഡ് മെമ്പര്‍മാരായ ടി സുജാത, ബിജു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാര്‍, നോളജ് ഇക്കോണമി മിഷന്‍ ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ പ്രോജക്ട് മാനേജര്‍ പ്രജിത്ത്, നോളേജ് മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ അനൂപ്, സനല്‍കുമാര്‍, സ്വാമിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി എം എല്‍ എ സി ആര്‍ മഹേഷ് ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ വൈസ് ചെയര്‍മാന്‍മാരായും ജില്ലാ പ്രോഗ്രാം മാനേജര്‍ കണ്‍വീനറായും കരുനാഗപ്പള്ളി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജോയിന്‍ കണ്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, സി ഡി എസ് ചെയര്‍പഴ്‌സണ്‍മാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, തീരദേശ വൊളന്റിയര്‍മാര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ എന്നിവരാണ് അംഗങ്ങള്.