ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം; 25 യാത്രക്കാർ കൊല്ലപ്പെട്ടു

മുംബയ്: ബസിന് തീപിടിച്ച് 25പേർ മരിച്ചു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ സമൃദ്ധി മഹാമാഗ് എക്‌സ്പ്രസ്‌വേയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. യമത്മാൻ- പൂനെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

 

32 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റവരെ ബുൽദാന സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Leave A Reply