പുനലൂർ: താലൂക്ക് ആശുപത്രിയിൽ പേവിഷ ബാധക്കുള്ള പ്രതിരോധ മരുന്ന് പൂർണതോതിൽ ലഭ്യമാക്കിയതായി സൂപ്രണ്ട് താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. നിലവിൽ ഈ ആശുപത്രിയിൽ എല്ലാ വാക്സിനുകളും ലഭ്യമാണെന്നും സൂപ്രണ്ട് അറിയിച്ചു. മിക്കപ്പോഴും ആവശ്യത്തിന് പ്രതിരോധ മരുന്ന് ഇല്ലാത്തത് ആളുകളെ ബുദ്ധിമുട്ടിക്കുന്നതായി കഴിഞ്ഞ സമതി യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കോക്കാട് -ചക്കുവരക്കൽ -ചെങ്ങമനാട് ഭാഗത്തേക്കു ള്ള ജനങ്ങളുടെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കുന്നതിലേക്ക് പുതിയ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ജില്ല ഓഫിസിൽ അറിയിച്ചിട്ടുള്ളതും ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രതിപാദിച്ചിട്ടുള്ളതായും കോർപറേഷൻ പ്രതിനിധി സഭയെ അറിയിച്ചു.