വണ്ടൂർ: പോരൂർ പൂതൃക്കോവ് വി.എം.ഡി.എം.ജി.എൽ.പി.എസിന്റെ വഴിയോര പൂക്കൾ പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കമായി. ആദ്യഘട്ടത്തിൽ വിദ്യാലയത്തിനു മുന്നിലൂടെ കടന്നുപോകുന്ന റോഡിനിരുവശവും അര കിലോമീറ്റർ നീളത്തിൽ നാട്ടു പൂക്കൾ നട്ടുപിടിപ്പിക്കും. കുട്ടികൾക്ക് നാട്ടുപൂക്കളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം സംരക്ഷണവും ലക്ഷ്യമിടുന്നതാണ് പദ്ധതി. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സംരക്ഷണച്ചുമതല എൽപ്പിക്കും. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന പൂക്കളാണ് നട്ടുപിടിപ്പിക്കുന്നത്.