ഫോർസ് ഇന്ത്യ എഫ്1 ടീം മുൻ ഡെപ്യൂട്ടി ചീഫ് അന്തരിച്ചു

 

മുൻ ഫോഴ്‌സ് ഇന്ത്യ എഫ്1 ടീമിന്റെ ഡെപ്യൂട്ടി ചീഫായിരുന്ന ബോബ് ഫെർൺലി (70) ശനിയാഴ്ച അന്തരിച്ചു. ഞായറാഴ്ച ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്‌സിന് മുമ്പായി ഫോർമുല 1 അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

മുൻ മദ്യവ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള, ഫോഴ്‌സ് ഇന്ത്യ ഫോർമുല വൺ ടീം ലിമിറ്റഡ്, സാധാരണയായി ഫോഴ്‌സ് ഇന്ത്യ എന്നും പിന്നീട് സഹാറ ഫോഴ്‌സ് ഇന്ത്യ എന്നും അറിയപ്പെടുന്നു, ഫോർമുല 1 റേസിംഗ് ടീമും യുണൈറ്റഡ് കിംഗ്‌ഡത്തിലെ സിൽവർ‌സ്റ്റോണിൽ ഇന്ത്യൻ ലൈസൻസുള്ള കൺസ്ട്രക്‌ടറും ആയിരുന്നു. ഫോർമുല 1 പ്രസിഡന്റും സിഇഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി ബോബ് ഫെർൺലിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Leave A Reply