ഇംഫാല്‍: വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. മേയ്തി വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
ബിഷ്ണുപൂരിലെ കുംബി ഗ്രാമത്തിലാണ് വെടിവയ്പ്പുണ്ടായത്. അത്യാധുനിക തോക്കുകളുമായി എത്തിയ അക്രമികള്‍ ഗ്രാമവാസികള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
നിരവധി മൃഗങ്ങളെ വെടിവച്ച് കൊന്നു. ചില വളര്‍ത്തുമൃഗങ്ങളെ കടത്തിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.