കോട്ടയം : ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ മദ്യവിൽപന നടത്തിയതിനു കുമാരനല്ലൂർ മോസ്കോ ശ്രീവിഹാറിൽ എം.ശ്രീജിത്ത് (42) എക്സൈസ് പിടിയിലായി. കുമാരനല്ലൂർ മോസ്കോ ജംക്‌ഷനു സമീപം ഓട്ടോറിക്ഷയിൽ അനധികൃതമായി മദ്യം സൂക്ഷിച്ചു വിൽക്കുമ്പോഴാണു പിടിയിലായത്. 16 ലീറ്റർ വിദേശമദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 1950 രൂപയും പിടിച്ചെടുത്തു.
കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ബി.ആനന്ദരാജിന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫിസർ എ.പി.ബാലചന്ദ്രൻ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ കെ.എൻ.അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ജി.ജോസഫ്, പ്രവീൺ ശിവാനന്ദ്, ഡ്രൈവർ അനസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.