പാൽക്കുളങ്ങര ക്ഷേത്രത്തിലെ കവർച്ച: പ്രതി പിടിയിൽ

തിരുവനന്തപുരം∙ പാൽക്കുളങ്ങര ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപൊളിച്ച് 17,000 രൂപ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം പനയം ചെമ്മക്കാട് ചാരുകാട് ചേരി വള്ളം കുന്നത്ത് താഴതിൽ വീട്ടിൽ ഹസനെ ആണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

22ന് രാത്രിയിൽ ഇരുമ്പു കമ്പി കൊണ്ട് കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ചു പണം കവരുകയായിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യം പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞ് നടന്ന് മോഷണം നടത്തുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply