എക്‌സൈസ് വകുപ്പിൽ ഡ്രൈവർ ശാരീരിക അളവെടുപ്പും പ്രായോഗികപരീക്ഷയും

കോട്ടയം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ ഡ്രൈവർ (കാറ്റഗറി നമ്പർ: 405/2021) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2023 ഏപ്രിൽ നാലിനു കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക അളവെടുപ്പും പ്രായോഗികപരീക്ഷയും (ഡ്രൈവിംഗ് ടെസ്റ്റ്) 2023 ജൂലൈ നാല്, അഞ്ച് തിയതികളിൽ നടത്തും.

രാവിലെ 5.30 ന് എറണാകുളം ജില്ലയിലെ കളമശേരി ഗവ. ഐ.ടി.ഐ. ഗ്രൗണ്ടിൽ ആണ് പരീക്ഷ നടത്തുക. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 05.00 മണിക്ക് പരീക്ഷാകേന്ദ്രത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്., പ്രൊഫൈൽ സന്ദേശവും അയച്ചിട്ടുണ്ട്.

Leave A Reply