‘തീസ്ത സെതൽവാദിന് തെല്ലൊരു ആശ്വാസം….’; ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ നൽകി

ഡൽഹി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന് താൽക്കാലിക ആശ്വാസം. ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ നൽകി. അറസ്റ്റിൽ നിന്നും തീസ്തക്ക് ഒരാഴ്ചത്തേക്ക് സംരക്ഷണം ലഭിക്കും.

ഇതോടെ അപ്പീൽ സമർപ്പിക്കാൻ തീസ്തയ്ക്ക് അവസരം ലഭിക്കും. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീസ്തയുടെ ഹർജിയിൽ വാദം കേട്ടത്. സ്റ്റേ ഉത്തരവിൽ ഗുജറാത്ത്‌ ഹൈക്കോടതിയെ സുപ്രീംകോടതി വിമർശിച്ചു. ഹൈക്കോടതി നടപടി അത്ഭുതപ്പെ ടുത്തുന്നുവെന്നും ഹൈക്കോടതി അപ്പീൽ നൽകുന്നതിന് വേണ്ടി സ്റ്റേ കൊടുക്കേണ്ടാതിയിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

Leave A Reply