കണ്ണൂർ: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബി ആര്‍എം ഷഫീറിന്റെ പരാമര്‍ശം ആയുധമാക്കി സിപിഎം. കേസിലേത് രാഷ്ട്രീയ വേട്ടയെന്ന് വെളിപ്പെട്ടുവെന്നും പോലീസിനെയും സിബിഐയെയും കെ സുധാകരന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ പ്രതികരിച്ചു.
കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കവേ ബിആര്‍ ഷഫീര്‍ നടത്തിയ ഈ പരാമര്‍ശമാണ് സിപിഎം ആയുധമാക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളെ വേട്ടയാടുകയായിരുന്നു എന്ന് വെളിപ്പെട്ടതായി പി ജയരാജന്‍ പറഞ്ഞു.