സര്‍ക്കാര്‍ ജീവനക്കാര്‍ രേഖകള്‍ മൊബൈല്‍ ഫോണിലെ സ്കാനിങ് ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ചെയ്തെടുക്കരുതെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലയം
സര്‍ക്കാര്‍ജീവനക്കാര്‍ രേഖകള്‍ മൊബൈല്‍ ഫോണിലെ സ്കാനിങ് ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ചെയ്തെടുക്കരുതെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലയം.കാംസ്കാനര്‍പോലുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ രേഖകള്‍ സ്കാന്‍ചെയ്യുന്നതില്‍നിന്ന് ജീവനക്കാരെ വിലക്കിയിരിക്കയാണ് കേന്ദ്രം. സര്‍ക്കാര്‍സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്താനായി വെള്ളിയാഴ്ച ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി.-ഇന്‍) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഓഫീസുകള്‍ക്കുപുറമേ, ജീവനക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
കോവിന്‍ പോര്‍ട്ടലില്‍നിന്ന് പൗരരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിനുപിന്നാലെയാണ് പ്രഖ്യാപനം. 2022-ല്‍ ഏകദേശം 14 ലക്ഷം സൈബര്‍സുരക്ഷാ ലംഘനങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.