ഉന്നതവിദ്യാഭ്യാസ കമ്മിഷൻ: കരട് ബിൽ പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ അവതരിപ്പിക്കും

 യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. എന്നിവയെ ലയിപ്പിച്ച് ഉന്നതവിദ്യാഭ്യാസ കമ്മിഷൻ രൂപവത്കരിക്കുന്നതിന് കരട് ബില്ലായി. പാർലമെന്റിലെ വർഷകാലസമ്മേളനത്തിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

കെട്ടിടങ്ങളുടെ ഉപയോഗം, ജീവനക്കാരുടെ പുനഃസംഘടന എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കമ്മിഷനായി ഡൽഹിയിലെ ഐ.സി.ടി.ഇ. ആസ്ഥാനത്തിന് സമീപം 20 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള സുപ്രധാന പരിഷ്കാരങ്ങളിലൊന്നാണ് ഉന്നതവിദ്യാഭ്യസ കമ്മിഷൻ

Leave A Reply