ദോഹയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ 13-കാരിയോട്‌ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ

ദോഹയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ 13-കാരിയോട്‌ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ അമാവാസി മുരുകേശനാ(51)ണ് ബെംഗളൂരു വിമാനത്താവളം പോലീസിന്റെ പിടിയിലായത്. ദോഹയിലെ ഒരു സ്ഥാപനത്തിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തുവരുകയാണ് ഇയാൾ. ചൊവ്വാഴ്ച രാത്രി ദോഹയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

പെൺകുട്ടിയുടെ തൊട്ടടുത്ത സീറ്റിലായിരുന്നു അമാവാസി മുരുകേശൻ. കുട്ടിയുടെ മാതാപിതാക്കൾ സമീപത്തെ മറ്റൊരു സീറ്റിലായിരുന്നു. വിമാനം പുറപ്പെട്ടപ്പോൾ കുട്ടിയുമായി സൗഹൃദമുണ്ടാക്കിയ മുരുകേശൻ പിന്നീട് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. ഇത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരോടാവശ്യപ്പെട്ട് കുട്ടിയെ മാറ്റിയിരുത്തിയ രക്ഷിതാക്കൾ ബുധനാഴ്ച രാവിലെ വിമാനം ബെംഗളൂരുവിലെത്തിയയുടനെ പോലീസിൽ പരാതിപ്പെട്ടു.

Leave A Reply