മഹാരാഷ്ട്ര നാഗ്പുർ ജില്ലയിലെ ഇത്‌വാരി റെയിൽവേ സ്റ്റേഷന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകും. ഇതുസംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ വിജ്ഞാപനമിറക്കി. ഇത്‌വാരി സ്റ്റേഷന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകണമെന്നാവശ്യപ്പെട്ട് 2022-ൽ നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ പ്രമേയം പാസാക്കിയിരുന്നു.
ഈ പ്രമേയം തുടർനടപടികൾക്കായി നഗരസഭ മഹാരാഷ്ട്ര സർക്കാരിന് കൈമാറി. പ്രമേയം അംഗീകരിച്ച മഹാരാഷ്ട്ര സർക്കാർ അന്തിമാനുമതിക്കായി കേന്ദ്രസർക്കാരിന് കൈമാറി. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് സർക്കാരിന്റെ വിജ്ഞാപനം. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷന് കീഴിലാണ് സ്റ്റേഷൻ.