പുക: ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇ.കെ 176 വിമാനമാണ് പുക കണ്ടെത്തിയതിനെ തുടർന്ന് തിരികെയിറക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം.
പുക ശ്രദ്ധയിൽപെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കിയ ശേഷം പ്രാദേശിക സംവിധാനങ്ങളും ഫയർ സർവിസ് അതോറിറ്റിയും ചേർന്ന് പരിശോധന നടത്തി. തുടർന്ന് ഏറനേരം നീണ്ട അന്വേഷണത്തിനു ശേഷമാണ് വിമാനം വീണ്ടും യാത്ര പുറപ്പെട്ടത്.യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എമിറേറ്റ്സ് എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി.