അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചു

അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചു. ഓരോ കിലോമീറ്ററിനും 1.82 ദിർഹമായി ടാക്സി നിരക്ക് നിശ്ചയിച്ചതായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പുതുക്കിയ നിരക്ക് ഈ മാസം മുഴുവൻ ബാധകമാണ്.

ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.81 ദിർഹത്തേക്കാൾ ഒരു ഫിൽസ് കൂടുതലാണ്. യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാറ്റം.  ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് ജൂലൈയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 2.55 ദിർഹം മുതൽ 3.70 ദിർഹം വരെ കൂടുതൽ ചെലവാകും.

Leave A Reply