കുവൈത്ത്‌ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരനെ പിടികൂടി

കുവൈത്ത്‌ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരനെ പിടികൂടി. അറബ്‌ രാജ്യത്തു നിന്ന് വിമാനത്താവളത്തിലെ ടർമിനൽ-5 ൽ ഇറങ്ങിയ യാത്രക്കാരനെയാണ് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കിയത്.

ഷാംപൂ ബോക്സുകളിൽ തിരിച്ചറിയാത്തവണ്ണം ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. യുവാവിനെ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയിലായ ആള്‍ ഏത് രാജ്യക്കാരന്‍ ആണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Leave A Reply