ഹജ്ജ് കർമ്മങ്ങൾ കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്ന് തീർഥാടകർ കുവൈത്തിലെത്തിത്തുടങ്ങി

ഹജ്ജ് കർമ്മങ്ങൾ കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്ന് തീർഥാടകർ കുവൈത്തിലെത്തിത്തുടങ്ങി. ഹജ്ജ് തീർഥാടകരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാവിലെ 9.35 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 330 തീർഥാടകരുമായി സൗദി എയർവേയ്‌സ് വിമാനമാണ് ആദ്യം എത്തിയതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി പറഞ്ഞു.

കുവൈത്ത് തീർത്ഥാടകർക്കായി 25 വിമാനങ്ങളാണ് ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പതിനഞ്ച് വിമാനങ്ങൾ ഞായറാഴ്ചയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഹജ്ജ് തീർഥാടകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി സജ്ജീകരണങ്ങൾ തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു.

Leave A Reply