ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’;  ചിത്രീകരണം പൂർത്തിയായി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം എന്നിങ്ങനെ താരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ നിരഞ്ജൻ എന്ന അതിഥി താരമായി മോഹന്‍ലാല്‍ എത്തിയിരുന്നു. വർഷങ്ങൾ ഏറെ ആയെങ്കിലും സിനിമയിലെ ​ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. പ്രത്യേകിച്ച് ‘മാരിവില്ലിൻ ഗോപുരങ്ങൾ..’ എന്ന ​ഗാനം. ഇപ്പോഴിതാ ഇതേപേരിൽ ഒരു സിനിമ  എത്തുകയാണ്.

ഇന്ദ്രജിത്ത് ആണ് നായകൻ. ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണ൦ ഇപ്പോൾ പൂർത്തിയായി.

 

കോക്കേഴ്‌സ് മീഡിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെർമീൻ സിയാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ബോസ് ആണ് സംവിധാനം. തിരക്കഥാകൃത്ത്, സഹസംവിധായകൻ: പ്രമോദ് മോഹൻ, ഛായാഗ്രഹണം സംവിധായകൻ: ശ്യാമപ്രകാശ് എം എസ്, സംഗീതം: വിദ്യാസാഗർ, എഡിറ്റിംഗ്: ഷൈജൽ പി വി & അരുൺ ബോസ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ ആർ പ്രവീൺ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, മേക്കപ്പ്: ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, വരികൾ: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ്, പ്രശാന്ത് പി മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംഗ്: ശരൺ എസ് എസ്, VFX: iVFX, കൊച്ചി വിഎഫ്എക്സ് സൂപ്പർവൈസർ: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സ്റ്റിൽസ്: സേതു അതിപ്പിള്ളിൽ, പ്രമോഷൻ സ്റ്റിൽ: ഷാനി ഷാക്കി, പിആർഒ: പി ശിവപ്രസാദ്.

Leave A Reply