രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ രാജ്യത്ത് വർഗീയ കലാപം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ്. കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭാണ് ഈ പ്രതികരണം നടത്തിയത്.
രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാൽ സ്നേഹത്തിന്‍റെ കടകൾ തുറക്കും, അദ്ദേഹത്തിന്‍റെ ഭരണത്തിൽ സാഹോദര്യം വ്യാപിക്കും, രാജ്യത്ത് വർഗീയ കലാപം അവസാനിക്കും -ഗൗരവ് വല്ലഭ് വ്യക്തമാക്കി.