ഹൃദയാഘാതം; അബുദാബിയില്‍ മലയാളി യുവാവ് മൂലം മരിച്ചു

മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മുസഫയിലെ അഹല്യ ഹോസ്‍പിറ്റലില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫിസറായി ജോലി ചെയ്തിരുന്ന മനു കെ വര്‍ഗീസ് (43) ആണ് മരിച്ചത്. ​ചെങ്ങന്നൂർ കുരീക്കാട്ട് കിഴക്കേതിൽ വർഗീസ്-​കുഞ്ഞുമോൾ ദമ്പതികളുടെ മകനാണ്.

ഭാര്യ ജോസി ഡേവിഡ് ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്‌സാണ്. മക്കൾ –  എയ്ഞ്ചലിൻ, ആഷ്‌ലിൻ (രണ്ടു​പേരും ബനിയാസ് ജെംസ് സ്‌കൂൾ വിദ്യാർത്ഥികൾ). ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്​ ബന്ധുക്കൾ പറഞ്ഞു.

Leave A Reply