‘ഞാനും കുടുംബവും നേ​രി​ട്ട​ത് വ​ലി​യ പ്ര​യാ​സം’; കെ.​വി​ദ്യ

കാ​സ​ര്‍​ഗോ​ഡ്: ത​നി​ക്കെ​തി​രെ ന​ട​ന്ന​ത് മാ​ധ്യ​മ, രാ​ഷ്ട്രീ​യ അ​ജ​ണ്ട​യെ​ന്ന് വ്യാ​ജ​രേ​ഖ കേ​സ് പ്ര​തി കെ.​വി​ദ്യ. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി താ​നും കു​ടും​ബ​വും നേ​രി​ട്ട​ത് വ​ലി​യ മാ​ന​സി​ക പ്ര​യാ​സ​മാ​ണ്. ഇ​ത് ശ​രി​യാ​ണോ​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്നും വി​ദ്യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ക​രി​ന്ത​ളം ഗ​വ. കോ​ള​ജി​ല്‍ അ​ധ്യാ​പ​ന ജോ​ലി ചെ​യ്‌​തെ​ന്ന കേ​സി​ല്‍ വി​ദ്യ​യ്ക്ക് ജാ​മ്യം ല​ഭി​ച്ചു. ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Leave A Reply