പാൻ-ആധാർ ലിങ്കിംഗ്; പ്രത്യേകം പരിഗണിക്കുമെന്ന് ആദായ നികുതി വകുപ്പ്

ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30-ന് പൂർത്തിയായി. ഇതുവരെ സമയപരിധി നീട്ടിയതായി അറിയിപ്പുകൾ വന്നിട്ടില്ല. പിഴ അടച്ചിട്ടും ലിങ്കിംഗ് പൂർത്തിയാക്കാൻ കഴിയാത്ത കേസുകൾ പ്രത്യേകം പരിഗണിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പണമടയ്‌ക്കുമ്പോൾ ചെലാൻ ഡൗൺലോഡ് ചെയ്യണമെന്നില്ല. പോർട്ടലിലെ ഇ-ടാക്‌സ് ടാബിൽ പേയ്‌മെന്റ് സ്റ്റാസ് അറിയാവുന്നതാണ്. ഇ-മെയിൽ ആയും ചെലാൻ ലഭിക്കുന്നതാണ്.

ജൂലൈ ഒന്ന് മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. പ്രവർത്തന രഹിതമായ പാൻ ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല. മാത്രമല്ല, തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യാനുമാവില്ല. ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും തടസം നേരിടും. സെക്യൂരിറ്റികളിൽ നിക്ഷേപിക്കാക്കുന്നതിനും പാൻ കാർഡ് ഉപയോഗിക്കാൻ കഴിയാതെ വരും.

Leave A Reply