റാന്നി : കർഷകരുടെ ആശങ്കകൾക്ക് പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി. പമ്പാവാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണമല ഫോറസ്റ്റ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി.
വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, പുലിയെ പിടിക്കുവാനുള്ള കൂട് ഉടൻ സ്ഥാപിക്കുക, സോളാർ വേലികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ബിജു വെങ്ങഴ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.വി. അനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ഏരിയ വൈസ് പ്രസിഡന്റ് ശ്യാം മോഹൻ, സന്തോഷ്, സതീഷ് കുമാർ, അനീഷ് ജോർജ്, സോജൻ, പ്രതീഷ് എന്നിവർ പ്രസംഗിച്ചു.