കാസര്‍കോട്: കരിന്തളം ഗവണ്‍മെന്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയെന്ന കേസില്‍ മുൻ എസ്എഫ്ഐ കെ വിദ്യയ്ക്ക് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കി. നേരത്തെ കോടതി വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
മഹാരാജാസ് കോളേജിൽ ജോലി ചെയ്‌തെന്ന് കാണിക്കുന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം സര്‍ക്കാര്‍ കോളേജിൽ ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയ കേസില്‍ നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു വെന്നുമാണ് വിദ്യ നീലേശ്വരം പോലീസിന് മൊഴി നല്‍കിയത്.
വ്യാജരേഖ ഉണ്ടാക്കിയത് ആരുടെയും സഹായമില്ലാതെയാണ്. ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നും കെ വിദ്യ പോലീസിനോട് സമ്മതിച്ചു. കരിന്തളം കോളജില്‍ സമര്‍പ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്‍കിയത്. അട്ടപ്പാടിയിലെ കേസില്‍ കെ വിദ്യയ്ക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.